
ഡിസംബർ 18ന്റെ അമേരിക്കയിലെ ഫെഡ് റിസർവിന്റെ മീറ്റിങ്ങിനു ശേഷം ക്രിപ്റ്റോ കറൻസികളിൽ വലിയ വില തകർച്ചയാണ് ഉണ്ടായത്. ബിറ്റ് കോയിന്റെ വിലയിലും ഇടിവ് ഉണ്ടായി. ഡിസംബർ 18ന്റെ ഫെഡ് മീറ്റിങ്ങിൽ ജെറോം പവൽ നടത്തിയ ചില പ്രസ്താവനകളാണ് ലോകമെമ്പാടുമുള്ള സ്റ്റോക്ക് മാർക്കറ്റും ക്രിപ്റ്റോ ഫോറക്സ് വില തകർച്ച നേരിടാൻ ഉണ്ടായ പ്രധാന കാരണം. ഫെഡറൽ റിസർവ് ബിറ്റ് കോയിൻ കരുതൽ ധനമായി സൂക്ഷിക്കുന്നുണ്ടോ എന്നുള്ള പത്രലേഖന്റെ ചോദ്യത്തിന് ഉള്ള മറുപടിയായിട്ടാണ് ജെറോം പവൽ ബിറ്റ്കോയിനെ ഞങ്ങൾ കരുതൽ ധനമായി കാണുന്നില്ല എന്ന് മറുപടി പറഞ്ഞത്. ചോദ്യത്തിനും ഉത്തരത്തിനും കൂടിയെടുത്ത് സമയം ഒരു മിനിറ്റ് മാത്രമാണ്. ഒരു ലക്ഷത്തി എണ്ണായിരം ഡോളർ വിലയുണ്ടായിരുന്ന ബിറ്റ്കോയിൻ തകർച്ച അപ്പോൾ തുടങ്ങി. വലിയതോതിൽ നിക്ഷേപ സ്ഥാപനങ്ങൾ ബിറ്റ്കോയിൻ കയ്യൊഴിഞ്ഞു. അനുബന്ധ ക്രിപ്റ്റോ കറൻസുകളിലും തുടർച്ചയായി വില ഇടിവ് നേരിട്ടു.

ഫെഡ് റിസർവ് ചെയർമാൻ ജെറോം പവൽ
അമേരിക്കയുടെ സാമ്പത്തിക രംഗം കൂടുതൽ മെച്ചപ്പെടണമെങ്കിൽ ഇനിയും കൂടുതൽ സമയമെടുക്കും എന്നും പലിശ നിരക്ക് കുറയ്ക്കുന്നത് നീണ്ടുപോകും എന്നുള്ള ജെറോം പവലിന്റെ പ്രസ്താവന അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റും ഫോറക്സ് ഉൾപ്പെടെ വില തകർച്ച നേരിട്ടു.
2019ലെ കോവിഡ് കാലഘട്ടത്തിലെ വില തകർച്ച ശേഷം ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള നിക്ഷേപസ്ഥാപനങ്ങൾ ക്രിസ്മസ് ന്യൂ ഇയർ അവധിയിൽ ആണ്. നിക്ഷേപ സ്ഥാപനങ്ങളുടെ വലിയതോതിലുള്ള പിന്തുണയുണ്ടെങ്കിൽ മാത്രമേ BTC അടക്കമുള്ള ക്രിപ്റ്റോ കറൻസികളിലും സ്റ്റോക്ക് മാർക്കറ്റിലും ഉണർവ് ഉണ്ടാവുകയുള്ളൂ.

കൂടാതെ ജനുവരി ഇരുപതാം തീയതി അധികാരം ഏറ്റെടുക്കുന്ന ഡൊണാൾ ട്രംപിന്റെ ഭാഗത്തുനിന്നും ക്രിപ്റ്റോ അനുകൂലമായ പ്രഖ്യാപനങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. അതോടുകൂടി വിപണി കൂടുതൽ പണമഴുക്ക് തുടരുകയും ബിറ്റ് കോയിൻ അടക്കമുള്ള കറൻസികളിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു. ക്രിസ്തുമസ് പുതുവത്സര അവധി കഴിഞ്ഞുള്ള മൂലധന നിക്ഷേപകരുടെ തിരിച്ചുവരവും വിപണി സജീവമാക്കും. ഇപ്പോഴത്തെ ഈ വിലയിടിവ് ക്രിപ്റ്റോ മാർക്കറ്റിലേക്ക് പുതിയതായി വരുന്നവർക്ക് ഒരു നല്ല അവസരം ആയി ആണ് ഇതിനെ വിദഗ്ദർ കാണുന്നതു.