
2025ന്റെ തുടക്കത്തിൽ തന്നെ ബിറ്റ്കോയിൻ കുതിപ്പാണ് കാണാൻ വേണ്ടി സാധിക്കുന്നത്. ബിറ്റ്കോയിൻ വില 92,800 വരെ കുറഞ്ഞടത്തു നിന്നാണ് ഇപ്പോൾ 97,100 വില തിരിച്ചു കയറിയത്. കഴിഞ്ഞ ഡിസംബർ പതിനെട്ടാം തീയതി ഒരു ലക്ഷത്തി എട്ടായിരം ഡോളർ എന്ന റെക്കോർഡ് ഉയരത്തിൽ വലിയൊരു ലാഭമെടുപ്പ് ഉണ്ടായത്. ഫെഡ് റിസർവ് ചെയർമാൻ ജെറോo പവലിന്റെ ബിറ്റ്കോയിന് എതിരായിട്ടുള്ള പ്രസ്താവന ആണ് ഏറ്റവും വലിയ വില തകർച്ചക്ക് കാരണമായത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെ ഫിനാൻഷ്യൽ മാർക്കറ്റിൽ വൻ തകർച്ച നേരിട്ട്. വർഷാവസാനത്തെ കണക്കെടുപ്പും ക്രിസ്മസ്സിന്റെ അവധിയും ആണ് വലിയ നിക്ഷേപ സ്ഥാപനങ്ങൾ ലാഭം ബുക്ക് ചെയ്തു കൊണ്ട് പിന്മാറിയത്.
ക്രിസ്മസ് പുതുവത്സര ആഘോഷം കഴിഞ്ഞ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ നിക്ഷേപകർ തിരിച്ചുവന്നു കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന വില വർദ്ധനവ്. അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്ന ജനുവരി ഇരുപതാം തീയതി മുതൽ മാർക്കറ്റിൽ കൂടുതൽ നിക്ഷേപം വരുമെന്നും ബിറ്റ്കോയിൻ അടക്കമുള്ള എല്ലാ കറൻസികളിലും വിലവർധനവ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു.

ട്രംപ് അധികാരത്തിൽ എത്തുന്നതോടുകൂടി ക്രിപ്റ്റോയെ സംബന്ധിച്ചുള്ള നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈയൊരു ക്രിപ്റ്റോ ബുൾ റണ്ണിന്റെ പരമാവധി നേട്ടം വിപണി മനസ്സിലാക്കി നിക്ഷേപിക്കുന്നവർക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ബിറ്റ്കോയിൻ അടുത്ത കുതിച്ചുചാട്ടം എവിടെ വരെ ആയിരിക്കും എന്നതാണ് സാമ്പത്തിക ലോകം ഉറ്റു നോക്കുന്നത്. തിരിച്ച് ഒരു ലക്ഷത്തിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. വലിയ നിക്ഷേപസ്ഥാപനങ്ങളുടെയും കോർപ്പറേറ്റുകളുടെയും ഫണ്ടിംഗ് വരാനിരിക്കുന്നതെ ഉള്ളൂ. 2024ൽ ബിറ്റ് കോയിൻ ഇ ടി എഫുകൾ നിക്ഷേപിച്ച തുക ഈ വർഷവും തുടരുകയാണെങ്കിൽ വില രണ്ട് ലക്ഷത്തിനു മുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.