spot_img
Home Market 2024 ൽ ക്രിപ്റ്റോ കറൻസിക് സുവർണ കാലഘട്ടം

2024 ൽ ക്രിപ്റ്റോ കറൻസിക് സുവർണ കാലഘട്ടം

0
2024 ൽ ക്രിപ്റ്റോ കറൻസിക് സുവർണ കാലഘട്ടം

2024 ൽ ക്രിപ്റ്റോ വ്യവസായത്തിന് ചരിത്രപരമായ വഴിത്തിരിവാണ് ഉണ്ടായത്, ബിറ്റ് കോയിന്റെ വില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷത്തി എട്ടായിരം ഡോളർ മറികടന്നു ബിറ്റ് കോയിന്റെ തന്നെ ഇ ടി ഫ് അഥവാ എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകൾ തിളക്കമാർന്ന വിജയമാണ് കാഴ്ചവച്ചത്. മൂലധക്ഷേപകരും വലിയ ക്രിപ്റ്റോ ബില്ലിയോണെഴ്സ്  കൂടുതൽ ഫണ്ട് ഇൻവെസ്റ്റ് ചെയ്ത വർഷമാണ് 2024. കൂടാതെ ഒട്ടനവധി രാജ്യങ്ങളും ബാങ്കുകളും അസറ്റ് മാനേജ്മെന്റ് കമ്പനികളും കോർപ്പറേറ്റുകളും ക്രിപ്റ്റോയിൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങി.

 2024 ജനുവരിയിലാണ് അമേരിക്കയിലെ എസ് ഇ സി ധനകാര്യസ്ഥാപനങ്ങൾക്ക് ക്രിപ്റ്റോ ഇടിഎഫ് ഫണ്ടുകൾ സ്റ്റാർട്ട് ചെയ്യാൻ അനുമതി നൽകിയത്. വലിയ നിക്ഷേപ സ്ഥാപനങ്ങൾ ബിറ്റ് കോയിൻ വാങ്ങിച്ചു കൂട്ടി ഏറ്റവും പ്രധാന ഉദാഹരണം ആണ് മൈക്രോസ്‌റ്റേജി.

 

 ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവും കൂടുതൽ ബിറ്റ് കോയൻ വാങ്ങിച്ചു കൂട്ടി മൈക്രോസ്‌ട്രാറ്റജി സിഇഒ മൈക്ക്ൽ സൈലർ ലോക കോടീശ്വരന്മാരുടെ പട്ടികയിലേക്ക് എത്തി. 

 ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ ഇടിഎഫ് ഫണ്ടുകളെ ബിറ്റ് കോയൻ ഫണ്ടുകൾ  മറികടക്കുന്ന കാഴ്ചയും നമുക്ക് കാണാൻ വേണ്ടി സാധിച്ചു 

 ഇതൊക്കെ പറയുമ്പോഴുംക്രിപ്റ്റോ മേഖലയ്ക്ക് കഴിഞ്ഞ വർഷം ഉണ്ടായ ഹാക്കിംഗ്  വളരെ വലുതാണ്. 2024ൽ 2.2 ബില്യൺ ഡോളേഴ്സിന്റെ ക്രിപ്റ്റോ ഹാക്കിംഗ് ആണ് നടന്നത്. ജാപ്പനീസ് എക്സ്ചേഞ്ച് ആയ ഡിഎമ്മിൽ ഏറ്റവും വലിയ കവർച്ചു നടന്നു 300 മില്യൺ ഡോളേഴ്സ് ആണ് ഉത്തരകൊറിയൻ ഹാക്കർമാർ കൊണ്ടുപോയത്. പ്ലേ ആപ്പ് എന്ന എക്സ്ചേഞ്ചിൽ നിന്ന് കൊണ്ടുപോയത് 290 മില്യൺ ഡോളേഴ്സ് ആണ്. ഇന്ത്യയിലെ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ വാസിരിക്സിന് നഷ്ടപെട്ടത് 235 മില്യൺ ഡോളേഴ്സ് ആണ്. 

ക്രിപ്റ്റോ സാമ്പത്തിക തിരുമറിയിൽ അമേരിക്കയിൽ 8.2 ബില്യൺ ഡോളേഴ്സിന്റെ പിഴ ആണ് എസ്സ് ഇ സി ചുമത്തിയതു. പലതരത്തിലുള്ള തട്ടിപ്പുകളിൽ നിന്നും ജർമ്മനി പിടിച്ചെടുത്ത 50000 ബിറ്റ്കോയിൻ 57,000 ഡോളർ വിലയ്ക്ക് വിറ്റു. ബിറ്റ്കോയന്റെ വില ഒരു ലക്ഷം ഡോളറിൽ എത്തിയപ്പോൾ  ജർമ്മനിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.

 ക്രിപ്റ്റോയെ ഒരിക്കൽപോലും സപ്പോർട്ട്  ചെയ്യാതിരുന്ന ജോബൈഡൻ ഭരണകൂടം 20000 BTC വിറ്റ് തുലച്ചു. എങ്കിലും അമേരിക്ക ഇപ്പോഴും ഒരു ലക്ഷത്തി എൺപത്തിമൂവായിരം BTC കൈവശം വയ്ക്കുന്നു. 

 ബിറ്റ് കോയിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോയത് ഇനിയും കൂടുതൽ രാജ്യങ്ങളും ബാങ്കുകളും അസറ്റ്മാനേജ്മെന്റ് കമ്പനികളും ബിറ്റ് കോയനിൽ നിക്ഷേപിക്കാൻ  ക്യൂ നിൽക്കുന്ന കാഴ്ചയാണ് കാണാൻ വേണ്ടി സാധിക്കുന്നത്.  2025ലും  ബിറ്റ് കോയനിൽ കുതിപ്പ് തുടരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ReplyForwardAdd reaction

LEAVE A REPLY

Please enter your comment!
Please enter your name here