
ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കോയിൻ ആണ് സോലന. ലോകത്ത് ഒരുപാട് കോടീശ്വരന്മാരെ സൃഷ്ടിച്ച ഒരു നെറ്റ്‌വർക്കാണിത് , 2017ൽ തന്നെ സീഡ് ഫണ്ടിങ് ഫെയ്സിലും പ്രീ സീഡ് ഫണ്ടിങ് ഫെയ്സിലും ബില്ലിയൻസ് കണക്കിന് ഡോളേഴ്സ് സമാഹരിച്ച വലിയ നെറ്റ്‌വർക്കാണ് സോലന. 2020ൽ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമ്പോൾ സൊലാന കോയന്റെ വില 0.2 ആയിരുന്നു, അത് ഇന്ന് വിലകൂടി 240 ഡോളറിന് മുകളിൽ എത്തി. ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ മേഖലയിൽ നിക്ഷേപിച്ചവർക്കു ഏറ്റവും കൂടുതൽ ലാഭം കൊടുത്ത പ്രോജക്റ്റിൽ ഒന്ന് ആണിത് .
എന്നാൽ ഡിസംബർ 18ന് ശേഷമുള്ള വിലയിടുവിൽ സലാനയുടെ വിലയും വലിയ കുറവുണ്ടായി 189 ഡോളറിലേക്ക് കുറഞ്ഞു. എന്നാൽ ഇന്നലെ ക്രാക്കൻ എക്സ്ചേഞ്ച് വഴി ഫണ്ട് ഫൺ നടത്തിയ 55 മില്യൺ ഡോളേഴ്സിന്റെ ഇടപാട് സോലന വില 10% കൂടി ഇപ്പോൾ 209 ഡോളറിൽ എത്തി. ജനുവരി ഒന്നിന് രാവിലെ പമ്പ് ഫൺ 22 മില്യന്റെയും വൈകുന്നേരം 33 മില്യൺ ഡോളറിന്റെയും നിക്ഷേപം നടത്തി. സോൾ സ്കാൻ റിപ്പോർട്ട് പ്രകാരം 2024ൽ പമ്പ് ഫൺ 309 മില്യൺ ഡോളർസിന്റെ സോലന നിക്ഷേപം ക്രാക്കൻ എക്സ്ചേഞ്ച് വഴി നടത്തി.
ബിറ്റ് കോയിനും ഇതെരിയവും കഴിഞ്ഞതിന് ശേഷം അമേരിക്കയിൽ നിന്നും സോലനായിലുള്ള ഇ ടി എഫ് പ്രതീക്ഷിക്കുന്നു. എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് അനുമതി കിട്ടിയാൽ, സോളാനയുടെ വിലയിൽ കുതിച്ചു കയറ്റം ഉണ്ടാകുമെന്നു വിപണി പ്രതീക്ഷിക്കുന്നു. 2025ൽ തന്നെ ഇ ടി ഫ് അനുമതി കിട്ടുകയാണെങ്കിൽ, അങ്ങനെ വന്നാൽ സോലനയുടെ വില കുതിച്ചു കയറും.
ഗ്രേസ്കയിൽ,വാൻഎക്ക്,21 ഷെയർ, കാനറി ക്യാപിറ്റൽ എന്നിവർ ആണ് ETF അപേക്ഷ സമർപ്പിച്ചിട്ടുള്ളതു. ഇവർക്ക് പുറമേ മറ്റു അസ്സറ്റ് മാനേജേഴ്സ് ക്യുവിൽ ആണ്.
അമേരിക്കയിലെ സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷന്റെ മുമ്പിലാണ് അപേക്ഷ നിലവിൽ ഉള്ളത്. 2024 നവംബറിൽ സമർപ്പിച്ച അപേക്ഷയുടെ സമയപരിധി ജനുവരി 30-ആം തീയതി അവസാനിക്കുകയാണ് കോർപ്പറേറ്റ് കമ്പനികൾ എല്ലാം തന്നെ സൊലാനയുടെ ഇടിഎഫ് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷയിലാണ്.

ആഗോളതലത്തിൽ, ബ്രസീൽ അതിന്റെ ആദ്യത്തെ സോളാന ഇടിഎഫിന് 2024 ഓഗസ്റ്റ് 7 ന് അംഗീകാരം നൽകി, മറ്റ് വിപണികൾക്ക് ഒരു മാനദണ്ഡം സ്ഥാപിച്ചു. ഈ നാഴികക്കല്ല് സോളാനയുടെ വളരുന്ന വിപണി ആകർഷണത്തിന് കാരണമായി, ഇടിഎഫ് സംഭവവികാസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിച്ചതിനാൽ ഡിസംബർ 11 ന് വില 230 ഡോളറായി ഉയർന്നു.
പിന്നീട് വിപണിയിലെ തിരുത്തലിനു വിധേയമായി. ശക്തമായ വികാരത്തെ പ്രതിഫലിപ്പിക്കുന്ന ബിറ്റ്വൈസ് ക്യാപിറ്റൽ സോലനക്ക് 750 ഡോളർ വില ലക്ഷ്യം വെച്ചിട്ടുണ്ട്.
സോളാന ലെയർ-2 നെറ്റ്വർക്ക് ലൂമിയോയുടെ സ്ഥാപകനായ അലജോ പിന്റോ, U.S. ലെ ഇടിഎഫ് അംഗീകാരത്തിന്റെ സാധ്യതയുള്ള വിപണി സ്വാധീനം ഊന്നിപ്പറഞ്ഞു. Pump.fun ന്റെ ഇടപാടുകൾ, ഇടിഎഫുകൾക്കായുള്ള വിപണി പ്രതീക്ഷകൾ, ആഗോള റെഗുലേറ്ററി സംഭവവികാസങ്ങൾ എന്നിവയുടെ സംയോജനം സോളാനയുടെ വില ചലനങ്ങളെ ശക്തിപ്പെടുത്തുമെന്നു ഉറപ്പാണ്.