
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വെബ് 3 ലോകത്തേക്ക് പുതിയൊരു ആശയം കൂടി കടന്നു വന്നിരിക്കുന്നു അതാണ് Desci അഥവാ ഡിസെൻട്രലൈസ്ഡ് സയൻസ്. ഡക്സും (Decentralised Exchange) ഡെഫിയും (Decentralised Finance) കണ്ടു വന്ന നമ്മൾക്ക് ഇടയിലേക്കാണ് ഡെസ്ക്കിയും വരുന്നതു.ബിയോടെക്നോളജി മേഖലയിലെ ഗവേഷണത്തിനും മരുന്ന് നിർമാണ കമ്പനികൾക്കുമുള്ളസാഹായത്തിനുമായാണ് ഡെസ്ക്കിയുടെ വരവ്. ക്രിപ്റ്റോ ടെക് മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ഉതകുന്ന ആശയങ്ങളുമായി വലിയ കമ്പനികൾ ക്യുവിൽ ആണ്.
ശാസ്ത്രീയ ഗവേഷണം, ഡാറ്റ കൈമാറ്റം, ഫണ്ടിംഗ് എന്നീ മേഖലകളിൽ പരമ്പരാഗത ശൈലികളിൽ മാറ്റം വരുത്തി ഒരു പൊതു, പരസ്യമായ, പങ്കാളിത്ത മാതൃകയുടെ ഭാഗമായി മാറ്റാനുദ്ദേശിക്കുന്ന ഒരു ആശയമാണിത് . ഇത് Blockchain പോലുള്ള ടെക്‌നോളജികൾ ഉപയോഗിച്ച് ഗവേഷണ പ്രക്രിയകളെ കൂടുതൽ സുതാര്യവും, ജനകീയമാക്കാൻ സഹായിക്കുന്നു.
ശാസ്ത്രീയ ഗവേഷണവും ധനസഹായവും പരിവർത്തനം ചെയ്യുന്നതിനായി ബ്ലോക്ക്ചെയിൻ, വെബ് 3 സാങ്കേതികവിദ്യകൾ എന്നിവയെ സ്വാധീനിക്കാൻ ലക്ഷ്യമിടുന്ന ഒരു പ്രസ്ഥാനമായ ഡീസെൻട്രലൈസ്ഡ് സയൻസിന് (DeSci) 2025 ൽ ആക്കം കൂട്ടാൻ ഗണ്യമായ സാധ്യതയുണ്ട്. ധനസഹായത്തിന്റെ അഭാവം, ഡാറ്റ പങ്കിടൽ, തുടങ്ങിയ പരമ്പരാഗത ശാസ്ത്രത്തിലെ വെല്ലുവിളികളെ നേരിടുകയാണ് ഡിസ്കി ഇപ്പോൾ.
ക്രിപ്റ്റോയ്ക്കുള്ളിൽ Desci ഇപ്പോഴും താരതമ്യേന പുതിയ വ്യവസായമാണ്. അതിന്റെ സംയോജിത വിപണി മൂലധനം 750 മില്യൺ ഡോളർ മാത്രമാണ് . എന്നിരുന്നാലും, 2024 പ്രധാന വെബ് 3 ബേക്കർമാർക്ക് Desci യിൽ പ്രവേശിക്കാനും ധനസഹായം നൽകാനും ഒരു പ്രധാന വഴിത്തിരിവായി.

2024 അവസാന പാദത്തിൽ വെബ് 3 വ്യവസായത്തിലെ ഡിസ്കി സ്ഥാപകർക്കായി പ്രത്യേകമായി ബിനൻസ് ലാബ്സ് നടത്തിയ ഒരു ചെറിയ സമ്മേളനത്തിൽ വിറ്റാലിക് ബ്യൂട്ടറിൻ, C Z എന്നിവർ പങ്കെടുത്തു. ബിനാൻസ് സി ഇ ഓ CZ പറയുന്നതനുസരിച്ച്, “ശാസ്ത്രത്തിലേക്ക് വരാൻ ക്രിപ്റ്റോ ഒടുവിൽ സാധൂകരിക്കപ്പെട്ടു”.
ബയോടെക്നോളജി മേഖലയിലെ ഗവേഷണ ഫലങ്ങൾ എല്ലാവർക്കും കിട്ടുന്നു. പ്രത്യേകിച്ച് പ്രീമിയം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് തടസ്സങ്ങൾ ഇല്ലാതെ.ബയോ ഗവേഷണപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നവരെ പ്രോത്സാഹിപ്പിക്കാൻ ക്രിപ്റ്റോക്കറൻസികൾ, ടോക്കനുകൾ എന്നിവ ഉപയോഗിക്കുന്നു.
ആരോഗ്യ ഗവേഷണത്തിന് ഫണ്ടിംഗ് നൽകുന്ന ഒട്ടനവധി DeSci സംരംഭങ്ങൾ വരാനിരിക്കുന്നു. നൂതന മെഡിക്കൽ ഗവേഷണ ഫണ്ടിംഗ് പ്രോജക്റ്റുകൾക്ക് വേണ്ടി ബ്ലോക്ക്ചെയിൻ ഉപയോഗിക്കുന്നു. ഇത് ശാസ്ത്ര ലോകത്തിൽ പരമ്പരാഗത രീതികളെ വെല്ലുവിളിച്ച് ഒരു പുതിയ കാലത്തിന്റെ തുടക്കം ആണ് സൂചിപ്പിക്കുന്നു. ചുരുക്കി പറഞ്ഞാൽ Desci യുടെ കാലമാണ് വരാൻ പോകുന്നത് എന്ന് നമുക്ക് ഉറപ്പിച്ചു പറയാം.