spot_img
Home Latest News പ്രശസ്ത ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈബിറ്റ് (Bybit) ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു .

പ്രശസ്ത ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈബിറ്റ് (Bybit) ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു .

0
പ്രശസ്ത ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബൈബിറ്റ് (Bybit) ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു .

ബൈബിറ്റ് എക്സ്ചേഞ്ച് ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നതായി അറിയിപ്പ് വന്നു. കേന്ദ്രസർക്കാരിന്റെ ക്രിപ്റ്റോ നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നതിന് ഈയടുത്ത കാലത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രണ്ടു വർഷങ്ങൾക്കു മുമ്പ് ലോകത്തെ ഏറ്റവും പ്രശസ്തമായ എക്സ്ചേഞ്ച് ആയ ബിനാൻസിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പിന്നീട് അവർ വലിയൊരു പിഴത്തുക  അടച്ചുകൊണ്ട് ഇന്ത്യയിലെ പ്രവർത്തനം സജീവമാക്കി. ആ കാലഘട്ടത്തിൽ തന്നെ മറ്റു ചില വിദേശ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ഇന്ത്യയിലെ പ്രവർത്തനം മതിയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ അധികാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പറ്റാത്ത കൊണ്ട് ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു എന്ന് ബൈബിറ്റ് ഉപഭോക്താക്കൾക്ക് അയച്ച ഈമെയിലിൽ പറയുന്നു.

ജനുവരി പന്ത്രണ്ടാം തീയതി വരെ ട്രേഡിങ് നടക്കുമെന്നും പിന്നീട് ട്രേഡിങ് സ്റ്റോപ്പ് ചെയ്തുകൊണ്ട് ഉപഭോക്താക്കളുടെ പണം പിൻവലിക്കാനുള്ള മാത്രം അവസരമായി മാറും. ഇന്ത്യയിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ഉള്ളതാണ് ബൈബിറ്റ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ വിപണിയാണ് ഇന്ത്യ. ഇന്ത്യയിൽ പ്രവർത്തനം നടത്താനും വൻതോതിൽ ഉപഭോക്താക്കളെ നേടിയെടുക്കാനും കമ്പനികൾക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്. ഇപ്പോഴും ഇന്ത്യയിൽ നിരവധി വിദേശ ക്ലിപ്റ്റോ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ബൈബിടിന്റെ പ്രവർത്തനം നിർത്തുന്നത് മറ്റ് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ എങ്ങനെ നോക്കിക്കാണും എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here