
ഏതാനും നാളുകൾക്കുള്ളിൽ ക്രിപ്റ്റോ ഇൻഡസ്ടറി ഇന്ത്യയുടെ ജിഡിപി മൂല്യം മറികടക്കാനുള്ള സാദ്യധ ഏറെയാണ്. പതിനായിരക്കണക്കിന് മീം കോയിനും യൂണികോൺ ക്രിപ്റ്റോ പ്രോജക്ട് അടക്കമുള്ള വ്യവസായത്തിന്റെ ആകത്തുകയാണി 3.5 ട്രില്യൻ ഡോളർസ്.
ഇതിൽ ബിറ്റ്ക്കോയിന്റെ വാല്യൂ മാത്രം 1.9 ട്രില്യൺ ഡോളർസ് ആണ്. ആകെ മാർക്കറ്റ് ക്യാപ്പിന്റെ 56 ശതമാനവും BTC യുടെ സംഭവനയാണ്. രണ്ടാമത്തെ ഏറ്റവും വലിയ മാർക്കറ്റ് വാല്യൂ ഉള്ള ക്രിപ്റ്റോ കറൻസിയാണ് ഇതെറിയും. 417 ബില്യൺ ഡോളർസ് ആണ് ഇതെരിയത്തിന്റെ മൂല്യം. ക്രിപ്റ്റോ മാർക്കറ്റിന്റെ 12.2ശതമാനം കൈവശം വച്ചിരിക്കുന്നത് ഇതെറിയും ആണ്. അങ്ങിനെ ബിറ്റ്കോയിനും ഇതെറിയും കൂടി ആകെ ക്രിപ്റ്റോ മാർക്കറ്റിന്റെ 68 ശതമാനം കയ്യടക്കിയിരിക്കുന്നു.
ബി ടി സിയും ഇതെറിയും ക്രിപ്റ്റോ ഇൻഡസ്ടറിയുടെ യുടെ മാതാപിതാക്കൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈയടുത്തകാലത്ത് XRP യിൽ ഉണ്ടായ വിലക്കയറ്റം ആ കോയിനെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിച്ചു. 138 ബില്യൺ ഡോളർസ് ആണ് മൂല്യം. അതുപോലെ ഏറ്റവും പ്രധാനപെട്ട ബ്ലോക്ക് ചെയിൻ നെറ്റ്‌വർക്ക് ആയ സൊലാനയുടെ വില വർധിച്ചു 102 ബില്യൺ ഡോളർസിൽ എത്തി. ആറാമത്തെയും ഏഴാമത്തെയും സ്ഥാനത്ത് യഥാക്രമം ബിഎൻബിയും ഡോജേ യും നിൽക്കുന്നു.

ഒന്നാം സ്ഥാനത്തുള്ള ബിറ്റ്കോയന്റെ ഒന്നാം സ്ഥാനം ഒഴിച്ച് ബാക്കിയുള്ള എല്ലാ സ്ഥാനത്തും ഏതുസമയവും പുതിയ കോയിൻസ് വരാൻ സാധ്യതയുണ്ട്.
ഇപ്പോൾ നടക്കുന്ന ബുൾറൺ കഴിയുമ്പോൾ ഏതൊക്കെ കോയനാണ് മുമ്പിലെത്തുക എന്ന് പ്രവചിക്കാൻ സാധ്യമല്ല. മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞ ക്രിപ്റ്റോ കോയനുകളെ ഇന്നലെ ലിസ്റ്റ് ചെയ്ത കോയൻസ് മറികടക്കുന്ന കാഴ്ചയും നമുക്ക് കാണുവാൻ വേണ്ടി സാധിക്കുന്നു. ലോകം കീഴടക്കുന്ന പ്രോജക്റ്റുകളുമായി വരുന്നവർ ഏത് സമയവും മുൻപിൽ എത്താനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അസാധ്യമായി ഒന്നുമില്ലാത്തതാണ് ക്രിപ്റ്റോ ഇൻഡസ്ട്രി പൂജ്യത്തിൽ നിന്ന് ബില്യൺസ് ഡോളേഴ്സൽ എത്താനും, ബില്യൺ ഡോളേഴ്സിൽ നിന്ന് പൂജ്യത്തിൽ എത്താനും ഏതാനും ദിവസങ്ങൾ മാത്രം മതി. ബില്യൺസ് ഡോളേഴ്സ് വാരി എറിഞ്ഞിട്ടുള്ള കോർപ്പറേറ്റ യുദ്ധങ്ങൾ കാണാനിരിക്കുന്നതേയുള്ളൂ.