
2008ലാണ് ബിറ്റ് കോയിന്റെ രൂപത്തിൽ ആദ്യമായി ക്രിപ്റ്റോ കറൻസി അവതരിപ്പിക്കപ്പെടുന്നത്. ആ കാലഘട്ടത്തിൽ ചെറുകിട നിക്ഷേപകർ മാത്രമാണ് ഇതിൽ ഉണ്ടായിരുന്നത്. പിസ്സ കഴിക്കാൻ പോലും 10000 ബിറ്റ് കോയിൻ ചെലവാക്കിയ സംഭവം ക്രിപറ്റോ ലോകത്ത് ഉണ്ടായിരുന്നു. അവിടുന്ന് ഒക്കെ പതുക്കെ കാലം മാറി, ബിറ്റ് കോയിന്റെ വില വർധിച്ചു. 2017ഓട് കൂടി BTC വില വലിയതോതിൽ കുതിച്ചുയർന്നു. പിന്നീട് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള അതോറിറ്റിയായ എസ് ഇ സി ലോകത്തെ ഏറ്റവും വലിയ അസ്സറ്റ് മാനേജ്മെന്റ് കമ്പനിയായ ബ്ലാക്ക് റോക്കിന് ക്രിപ്റ്റോ നിക്ഷേപത്തിന് അനുമതി നൽകി.

2024 ജനുവരിയോട് കൂടി ബ്ലാക്ക് റോക്കിന്റെ പണമുഴുക്ക് ബിറ്റ്കോയിൻ ലേക്ക് തുടർന്നു. ആഗോള ഭീമന് ലൈസൻസ് കിട്ടിയതോടുകൂടി ക്രിപ്റ്റോ നിക്ഷേപത്തിനു വേണ്ടിയിട്ടുള്ള വലിയ കോർപറേറ്റുകളുടെ നീണ്ട ക്യൂ ആണ് കാണാൻ സാധിച്ചത്. പിന്നീട് ഏറ്റവും വലിയ രണ്ടാമത്തെ ക്രിപ്റ്റോ കറൻസി ആയ ഇതെരിയത്തിന്റെ എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് (ഇടിഎഫ്) ആരംഭിച്ചു. ബില്യൺസ് കണക്കിന് ഡോളേഴ്സ്ന്റെ കുത്തൊഴുക്ക് നടന്നു ക്രിപ്റ്റോ മാർക്കറ്റിലേക്ക് നാല്പതിനായിരം ഡോളർ വിലയുണ്ടായിരുന്ന ബിറ്റ് കോയിന്റെ വില ഒരു ലക്ഷത്തി എട്ടായിരം വരെ വർദ്ധിച്ചു.
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചതോടുകൂടി ഇന്ത്യയിൽ പോലും അൽഭുതാവഹമായ ആയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ നിക്ഷേപകർ 17 കോടിക്ക് മുകളിലെത്തിയിരിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ നാല് വർഷം മുമ്പ് തെരഞ്ഞെടുത്ത കറൻസികളിൽ നിക്ഷേപിച്ചവർക്ക് ഇന്ന് ആയിരക്കണക്കിന് മടങ്ങ് ലാഭമാണ് കിട്ടിയിരിക്കുന്നത്. സൊലാന പോലുള്ള ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ക്രിപ്റ്റോകോയിനുകളിൽ നിക്ഷേപിച്ചവർക്കു വലിയ ലാഭമാണ് കിട്ടിയിരിക്കുന്നതു . ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും മടങ്ങുന്ന ഡെവലപ്പേഴ്സ് ഓരോ ദിവസവും പുതിയ ബ്ലോക്ക് ചെയിൻ ആശയങ്ങളുമായിട്ടാണ് മുന്നോട്ട് വരുന്നത്. ഇത്തരത്തിലുള്ള പ്രോജക്ടുകളിൽ നിക്ഷേപിച്ചാൽ അത് ഭാവിയിലേക്ക് വലിയ തോതിലുള്ള ലാഭം ഉണ്ടാക്കിത്തരുന്നതാണ്.
ക്രിപ്റ്റോ കറൻസിയിലെ ട്രേഡിങ് ഏറ്റവും കൂടുതൽ റിസ്ക് ഉള്ള ഒന്നാണ്. ഫ്യൂച്ചേഴ്സിൽ ചെയ്യുന്നവർക്ക് നഷ്ടങ്ങൾ മാത്രമാണ് വന്നിട്ടുള്ളത്. അമിത ലാഭം പ്രതീക്ഷിച്ചു ഫ്യൂച്ചർ ട്രേഡ് ചെയ്യുന്നവർ അവരുടെ നിക്ഷേപം നഷ്ടപ്പെടുത്തിയിട്ടേയുള്ളൂ.
എന്നാൽ വളരെ ക്ഷമയോടുകൂടി ദീർഘകാല നിക്ഷേപം തെരഞ്ഞെടുത്തവർ വലിയതോതിൽ സമ്പത്ത് നേടിയെടുത്തു. പണം ഉണ്ടാക്കാൻ ചുരുങ്ങിയത് രണ്ടു മുതൽ അഞ്ചു വർഷം വരെ വേണം. ഒരു ദിവസം ആയിരക്കണക്കിന് പുതിയ കോയിൻസും ടോക്കൺസും ലിസ്റ്റ് ചെയ്യുന്ന മാർക്കറ്റിൽ ഏറ്റവും മികച്ചത് കണ്ടെത്തി നിക്ഷേപിക്കുക എന്നുള്ളതാണ് സാദാരണകാരുടെ മുമ്പിലുള്ള വെല്ലുവിളി. ക്രിപ്റ്റോ മേഖലയിൽ പരിചയസമ്പത്ത് ആയ വ്യക്തികളുടെ അറിവ് പ്രയോജനപ്പെടുത്തിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട Crypto ബ്ലോക് ചെയിൻ പദ്ധതികളിൽ നിക്ഷേപിച്ചാൽ ദീർഘകാലത്തേക്ക് നല്ല സമ്പത്ത് ഉണ്ടാക്കാൻ സാധിക്കുന്നതാണ്.