spot_img
Home Educational Post ക്രിപ്റ്റോ സൈബർ തട്ടിപ്പുകൾക്ക് എതിരെ ചില മുൻ കരുതൽ എടുക്കാം

ക്രിപ്റ്റോ സൈബർ തട്ടിപ്പുകൾക്ക് എതിരെ ചില മുൻ കരുതൽ എടുക്കാം

0
ക്രിപ്റ്റോ സൈബർ തട്ടിപ്പുകൾക്ക് എതിരെ ചില മുൻ കരുതൽ എടുക്കാം

ലോകം മുഴുവൻ തന്നെ വെബ് 3 യിലേക്ക് മാറിയപ്പോൾ ഉണ്ടായതാണ്, ഡിസെൻട്രലൈസ്ഡ് എക്സ്ചേഞ്ച് ഉം ഡിസെൻട്രലൈസ്ഡ് ഫൈനാൻസും. ടെക്നോളജി വളരുന്നതിന് അനുസരിച്ചു തട്ടിപ്പുകളും വെട്ടിപ്പുകളും കൂടി കൊണ്ടിരുന്നു.ആയുധങ്ങളുമായി പോയി ബാങ്കുകളും വീടുകളും കൊള്ളയടിക്കുന്ന പഴയ രീതി വിട്ടു സൈബർ തട്ടിപ്പുകളിലേക്കു ആളുകൾ കൂടി വരുന്നു.ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരു ഇടപാടും നടത്തിയിട്ടില്ലെങ്കിലും തട്ടിപ്പുകാർ വന്നു നമ്മുടെ ക്രിപ്റ്റോ വാലറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഫണ്ടുകൾ കൊണ്ട് പോകുന്നതു ഇപ്പോൾ സാദാരണ സംഭവം ആയിട്ടുണ്ട്.മെറ്റമാസ്‌ക്, ട്രസ്റ്റ് വാലറ്റ്, ഫാന്റം പോലെയുള്ള ഡിസെൻട്രലൈസ്ഡ് എക്സ്ചേഞ്ച്കൾക്ക് ആണ് പ്രധാനപ്പെട്ട ഭീഷണി നേരിടേണ്ടി വരുന്നതു.

ക്രിപ്റ്റോ സൂക്ഷിച്ചിരിക്കുന്ന ഇത്തരം വാലറ്റുകളിൽ നിന്നും പണം നഷ്ട്ടപെട്ട ആയിരകണക്കിന് സംഭവങ്ങൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുണ്ട്. ഇ മെയിലിലുടെയോ,വാട്സാപ്പ് സന്ദേശങ്ങളിലൂടെയോ വരുന്ന മെസ്സേജുകളിൽ ക്ലിക് ചെയ്യുമ്പോൾ ആണ് നമ്മൾ സൂക്ഷിച്ച വച്ചിരുന്ന 12 അക്ക സുരക്ഷിത നമ്പറും നമ്മുടെ പ്രൈവറ്റ് കീയിൽ ഉൾപ്പെടെ കടന്നു കയറി വാലറ്റിലെ മുഴുവൻ പണവും നഷ്ടപ്പെടാൻ കാരണമാകുന്നതു.

എയർഡ്രോപ്പിലൂടെ സൗജന്യമായി ക്രിപ്റ്റോ കോയിൻസ് വാഗ്ദാനം ചെയ്യുന്നത് ആണ് മറ്റൊരു തട്ടിപ്പു. ചില ടാസ്കുകൾക്കു ശേഷം വാലറ്റ് കണ്ണെക്ട ചെയ്യാൻ പറയുകയും നമ്മുടെ വാലറ്റ് കണക്ട് ആകുന്നതോടു കൂടി നമ്മുടെ വാലറ്റിലെ പണം മുഴുവൻ നഷ്ടപ്പെടുന്നു. ഡിസെൻട്രലൈസ്ഡ് വാലറ്റിൽ നിന്നും പണം നഷ്ടപ്പെട്ടാൽ എക്സ്ചേഞ്ച്കൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ല എന്നുള്ളതാണ് നമ്മളെ കുഴക്കുന്ന മറ്റൊരു കാര്യം.

ഡെസ്ക് കളെ ആക്രമിച്ചു നിക്ഷേപകരുടെ നഷ്ട്ടപെട്ട പണം ആ എക്സ്ചേഞ്ച്കളിൽ തന്നെ ബ്ലോക്ക് ചെയ്‌തു വെക്കാൻ ആവശ്യപ്പെട്ടാൽ പോലും ഞങൾ ഡിസെൻട്രലൈസ്ഡ് എക്സ്ചേഞ്ച് ആണ് ,അതിനു സാധ്യമല്ല എന്ന മറുപടി ആണ് കിട്ടുക.ഇത്തരം കാര്യങ്ങളിൽ ഡിസെൻട്രലൈസ്ഡ് എക്സ്ചേഞ്ച്കളുടെ സുതാര്യതയും സുരഷിത്തവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

സൈബർ തട്ടിപ്പുകൾക്ക് എതിരെ ചില മുൻ കരുതൽ എടുക്കാം

1 . ക്രിപ്റ്റോ ഇടപാടുകൾക്ക്‌ ഒരു ഫോൺ മാത്രമായി ഉപയോഗിക്കുക. സിം കാർഡ് ഇല്ലാതെ, വാട്സാപ്പ്, ടെലിഗ്രാം, ഫേസ്ബുക് തുടങ്ങിയ ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോമും ഉപയോഗിക്കാൻ പാടില്ല.ക്രിപ്റ്റോ ഇടപാടുകൾ മാത്രമായിട്ട്‌ ആണ് ഒരു ഫോൺ എങ്കിൽ സുരക്ഷിതത്ത്വം കൂടും.

2. ഫോർവേഡ് ചെയ്‌തു വരുന്ന ഒരു ക്രിപ്റ്റോ മെസ്സേജുകളിലും ക്ലിക്ക് ചെയ്യരുതു.

3. കൂടുതൽ ക്രിപ്റ്റോ നിക്ഷേപങ്ങൾ ഉള്ളവർ പല വാലറ്റുകളിൽ സൂക്ഷിക്കുക.

4. ഏതു വാലറ്റിൽ ആണോ ക്രിപ്റ്റോ സൂക്ഷിച്ചിരിക്കുന്നതു ആ വാലറ്റിന്റെ ഗ്യാസ് ഫീസ് പൂജ്യം ആക്കി വെക്കുക. എപ്പോൾ ആണോ നിങ്ങള്ക്ക് ഫണ്ട് കൈമാറ്റം ചെയ്യാൻ ആവശ്യം വരുന്നതു അപ്പോൾ മാത്രം ഗ്യാസ് ഫീ കൊണ്ട് വരിക. ഗ്യാസ് ഫീ ഇല്ലാതെ ഒരു ഹാക്കർമാർക്കും ഫണ്ട് മറ്റൊരു വാലറ്റിലേക്കു മാറ്റാൻ കഴിയില്ല.

5. 12 അക്ക സുരക്ഷിത നമ്പറും പ്രൈവറ്റ് കീയും രണ്ടോ മൂന്നോ സ്ഥലങ്ങളിൽ സൂക്ഷിച്ചു വെക്കുക.

6. സുരക്ഷിത നമ്പർ ഒരിക്കലും വാട്സാപ്പ്, സൂം വീഡിയോ കോളിൽ ഉപയോഗിക്കരുതു.

7. സുരഷിമല്ലാത്ത ഒരു അക്കൗണ്ടും വാലറ്റുമായി കണക്ട് ചെയ്യരുതു.

8. അതിനുവേണ്ടി മാത്രം മറ്റൊരു വാലറ്റ് ഉണ്ടാക്കുക.

9. ഹാർഡ്‌വെയർ വാലറ്റുകൾ: DEX-കളുമായി കണക്ട ചെയ്‌തു സുരക്ഷ വർദ്ധിപ്പിക്കാം. ലെഡ്ജർ (Ledger )അല്ലെങ്കിൽ ട്രെസോർ (Trezor ) പോലുള്ള ഹാർഡ്‌വെയർ വാലറ്റുകൾ ഉപയോഗിക്കുക. നിങ്ങളുടെ സ്വകാര്യ കീകൾ ഓഫ്‌ലൈനിൽ സൂക്ഷിക്കുന്നതിലൂടെ അവർ ഒരു അധിക സുരക്ഷ നൽകുന്നു. ഹാർഡ്‌വെയർ വാലറ്റുകൾക്കു 10000 അധികം രൂപ മാർക്കറ്റിൽ വിലയുണ്ട്.

10. സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതത്വം കിട്ടുന്നതിന് ആൻ്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക

11. ഒരു ക്രിപ്റ്റോ കൈമാറ്റം ഡക്സിലൂടെ ചെയ്യുമ്പോൾ ചെറിയ ഇടപാടുകൾ ചെയ്‌തു ഫണ്ട് ട്രാൻസ്ഫർ ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വലിയ ഫണ്ടുകൾ ഇടപാട് നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here