spot_img
Home Editorial എന്താണ് USDT B E P -20?

എന്താണ് USDT B E P -20?

0
എന്താണ് USDT B E P -20?

ഏറ്റവും സാധാരണമായ Ethereum ടോക്കൺ സ്റ്റാൻഡേർഡായ ERC-20 വിപുലീകരിക്കുന്ന BNB സ്മാർട്ട് ചെയിനിലെ (BSC) ഒരു ടോക്കൺ സ്റ്റാൻഡേർഡാണ് BEP-20. ടോക്കണുകൾ എങ്ങനെ ചെലവഴിക്കാം, ആർക്ക് ചെലവഴിക്കാം, അവയുടെ ഉപയോഗത്തിനുള്ള മറ്റ് നിയമങ്ങൾ എന്നിവ നിർവചിക്കുന്ന ഒരു ബ്ലൂപ്രിന്റായി ഇതിനെ കണക്കാക്കാം. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ച് ആയ ബിനൻസിന്റെ എക്കോസിസ്റ്റത്തിൽ ഉള്ളതാണ് BNB സ്മാർട്ട് ചെയിൻ. ഇത് ബിനൻസ് എന്ന കമ്പനിയുടെ നിർമിതിയിലും നിയന്ത്രണത്തിലും പ്രവർത്തിക്കുന്നതാണ്. BNB സ്മാർട്ട് ചെയിനിൽ നിർമിക്കപ്പെട്ടിട്ടുള്ള ഒരു ടോക്കൺ അന്ന് BEP 20. USDT BEP-20 ബിനൻസ് സ്മാർട്ട് ചെയിനിൽ പ്രവർത്തിക്കുന്നതിനാൽ, അതിന്റെ ഇടപാടുകൾ വേഗത്തിലും കുറഞ്ഞ ഫീസിൽ നടത്താൻ കഴിയും.

USDT BEP-20 ബിനൻസ് എക്സ്ചേഞ്ച് -ന്റെ ഉടമസ്ഥതയിലുള്ളതല്ല. USDT Tether Limited എന്ന കമ്പനിയുടെ സ്റ്റേബിൾകോയിൻ ആണ്. USDT വിവിധ ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കുന്നു, ഉദാഹരണത്തിന്, പോളിഗോൺ, ബേസ്, സൊളാന,ട്രോൺ തുടങ്ങിയ എല്ലാ നെറ്റ്‌വർക്കിലും സ്റ്റേബിൾ കോയിൻ ആയി BEP-20 പ്രവർത്തിക്കുന്നു. ബിനൻസ് എക്സ്ചേഞ്ച് ഇതിനെ ഹോസ്റ്റ് ചെയ്യുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നു, എന്നാൽ അതിന്റെ നിർമാണത്തിൽ അവർക്കു യാതൊരു പങ്കും ഇല്ല.

USDT BEP-20 ബിനൻസ് എക്സ്ചേഞ്ച് -ന്റെ സ്വന്തം അല്ല

USDT BEP-20 ടോകൺ ഒരു സ്റ്റാൻഡേർഡ് മാത്രമാണ്, അതായത്, എന്ത് പ്രോജക്ടും ഈ സ്റ്റാൻഡേർഡ് പിന്തുടർന്ന് സ്വതന്ത്രമായി ടോകണുകൾ സൃഷ്ടിക്കാം.

BEP-20 ടോകണുകൾ സൃഷ്ടിക്കാൻ ബിനൻസ് എക്സ്ചേഞ്ച് -നോ അതിന്റെ സേവനങ്ങളോടോ നേരിട്ട് ബന്ധമില്ല.

BEP-20 ഉപയോഗിച്ച് നിർമ്മിച്ച പല ടോകണുകളും ബിനൻസ് എന്ന കമ്പനിയുടെ നിയന്ത്രണത്തിൽ അല്ല, ഈ ടോക്കണുകൾ സ്വതന്ത്രമായ ഡെവലപ്പർമാർ നിർമ്മിച്ചവയാണ്. അതിൽ ബിനൻസ് എന്ന എക്സ്ചേഞ്ച്നു നിയന്തങ്ങൾ ഇല്ല.


ബിഎൻബി ബീക്കൺ ശൃംഖലയിലെ ബിഇപി-2 ടോക്കണുകൾ പോലെ, ബിഇപി-20 ടോക്കൺ കൈമാറ്റങ്ങൾക്ക് ബിഎൻബി ഗ്യാസ് ഫീസ് ആവശ്യമാണ് . ഇത് മൂല്യനിർണ്ണയക്കാർക്ക് ബ്ലോക്ക്ചെയിനിൽ ഇടപാടുകൾ ഉൾപ്പെടുത്തുന്നതിനുള്ള ഒരു പ്രചോദനം നൽകുന്നു, കാരണം അവർ അവരുടെ ഇടപാടുകൾക്ക് ഫീസായി ബിഎൻബി കരുതിവെക്കണം.
മൊത്തത്തിൽ, USDT BEP-20 Tether Limited-ന്റെ സ്റ്റേബിൾകോയിൻ ആണെങ്കിലും, ബിനൻസ് സ്മാർട്ട് ചെയിൻ -ൽ പ്രവർത്തിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് കുറഞ്ഞ ഗ്യാസ്ഫീസ് മുതലായ സൗകര്യങ്ങൾ ലഭിക്കുന്നു. എന്നാൽ അതിന്റെ സൃഷ്ടിയും നിയന്ത്രണവും ബിനൻസ് എക്സ്ചേഞ്ച് -ന്റെ കീഴിലല്ല.

LEAVE A REPLY

Please enter your comment!
Please enter your name here