

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പോടുകൂടി ക്രിപ്റ്റോ കറൻസികളിൽ സാധരണക്കാർക്ക് ഉണ്ടായിരുന്ന താല്പര്യo വളരെയധികം കൂടിയിരിക്കുന്നു. ക്രിപ്റ്റോ കറൻസുകളിൽ
ഉണ്ടായിരുന്ന സംശയങ്ങൾക്ക് ഒരു പരിധിവരെ വിട നൽകാൻ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഉപകാരപ്പെട്ടു. സജീവമായ ക്രിപ്റ്റോ വിപണി വലിയ മാറ്റങ്ങളിലേക്ക് നീങ്ങുന്നു എന്നുള്ള സൂചനയാണ് എല്ലാ ഭാഗത്ത് നിന്നും വരുന്നത്.അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ക്രിപ്റ്റോ കറൻസി സംഭാവനയായി സ്വീകരിച്ചത് കൊണ്ട് ട്രമ്പും കൂട്ടരും വലിയതോതിൽ ഡിജിറ്റൽ അസറ്റിനെ പിന്തുണക്കുന്നു എന്ന് തെളിയിച്ചിരുന്നു.
ട്രംപും മക്കളായ ഡൊണാൾഡോ ജൂനിയർ എറിക്ക് അതുപോലെ ബാരൻ എന്നിവർ ചേർന്ന് വികസിപ്പിച്ചെടുത്ത വികേന്ദ്രീകൃത ധനകാര്യ പ്ലാറ്റ്ഫോമായ വേൾഡ് ലിബർട്ടി ഫൈനാൻഷൈലിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോ പ്രൊജക്റ്റ് വലിയതോതിൽ സംഭാവന നൽകിയിരുന്നു. ട്രംപ് ഭരണകൂടത്തിനുള്ളിൽ ക്രിപ്റ്റോ കറൻസികൾക്ക് വലിയ സ്വീകാര്യത കിട്ടുമെന്ന് ഇത് തെളിയിക്കുന്നു. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അനുബന്ധ കറൻസികളുടെ വിലയെയും സ്വാധീനിച്ചു .
ഇലോൺ മസ്കിന്റെ ഡോജോ കോയൻ 200% ശതമാനം ആണ് വളർച്ച ഉണ്ടായത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ റിപ്പബ്ലിക്കൻ പാർട്ടി മെമ്പർമാർ ഡിജിറ്റൽ അസറ്റിനെ കൂടുതൽ പിന്തുണച്ചുകൊണ്ട് ഇലക്ഷൻ പ്രചാരണ യോഗങ്ങളിൽ സംസാരിച്ചു. ഇതും ഇലക്ഷൻ ഫലത്തെ സ്വാധീനിച്ചിരുന്നു. സ്ഥാപന നിക്ഷേപകർ അവരുടെ ക്രിപ്റ്റോ കറൻസികളിൽ ഉള്ള നിക്ഷേപം വർദ്ധിപ്പിച്ചതിനാൽ ETF അഥവാ എക്സ്ചേഞ്ച് ട്രേഡ് ഫണ്ട് നിക്ഷേപം അതിന്റെ എക്കാലത്തെയും ഉയർന്ന റെക്കോർഡിൽ എത്തി.ഒരുവശത്തു മൂലധന വിപണികളിൽ നിന്നുള്ള നിക്ഷേപം വർദ്ധിപ്പിച്ചപ്പോൾ മറ്റൊരു വശത്തു പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തവും വലിയതോതിൽ വർദ്ധിച്ചു.

കറൻസി എക്സ്ചേഞ്ച് ആയ OKX ന്റെ സിഇഒ ആയ ലിനിക്സ് ലായ് പറയുന്നത് ” സ്ഥാനാർഥി എന്ന നിലയിൽ ട്രമ്പിനെ പോലെ ഇത്രയധികം ക്രിപ്റ്റോ കറൻസിക്ക് പ്രാധാന്യം നൽകിയ മറ്റൊരു ലോക നേതാവിനെയും കാണാൻ കഴിയില്ല” ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ ക്രിപ്റ്റോ ബ്ലോക് ചെയിൻ ഇൻഡസ്ട്രിക്ക് ശോഭനമായ ഭാവി ആണ് ഉള്ളത് എന്നാണ് വിദഗ്ദർ പറയുന്നതു.