ആരാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോയിലെ കോടീശ്വരൻ? ഒരുപക്ഷേ ബിറ്റ്കോയിൻ ഉപജ്ഞാതാക്കളായ സതോഷി നാഗമോട്ട ആയിരിക്കാം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കോടീശ്വരൻ. ആർക്കും വ്യക്തമായിട്ട് അറിയാത്ത ഒരു ചരിത്രമാണ് ബിറ്റ് കോയിൻ വികസിപ്പിച്ചെടുത്തവർക്ക് ഉള്ളതു . 11 ലക്ഷത്തിലധികം ബിറ്റ് കോയിൻ കൈവശം വെച്ചിരിക്കുന്ന സതോഷി നാഗമോട്ട ആയിരിക്കാം ആ കോടീശ്വരൻ.
എന്നാൽ ക്രിപ്റ്റോയിൽ നിന്നും ചെറിയ കാലംകൊണ്ട് 6 ബില്യൺ ഡോളർസ് അറ്റാദായം ഉണ്ടാക്കിയ മൈക്കിൾ സെയിലർ എന്ന അമേരിക്കക്കാരനെ നമുക്ക് മറക്കാൻ കഴിയില്ല. 2020ൽ മാത്രം ക്രിപ്റ്റോ നിക്ഷേപം തുടങ്ങിയ സൈലറിന്റെ ആസ്തി ഇന്ന് 30 ബില്യൺ ഡോളേഴ്സിന് അടുത്ത് എത്തിയിരിക്കുന്നു. നാലു ലക്ഷത്തി അമ്പതിനായിരത്തിലധികം ബിറ്റ് കോയിൻ ആണ് അദ്ദേഹം വാങ്ങിച്ചു കൂട്ടിയിരിക്കുന്നത്. എപ്പോളൊക്കെ ബിറ്റ് കോയിൻ വിലകുറവ് നേരിടുന്നോ, അപ്പോഴൊക്കെ അദ്ദേഹം ബിറ്റ് കോയിൻ വാങ്ങിച്ചു കൂട്ടി. സൈലറിന്റെ മൈക്രോ സ്റ്റാർജി ഈ കഴിഞ്ഞ ഡിസംബർ 23 നു അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റോക്ക് മാർക്കറ്റ് ആയ നാസ്ഡാക്കിലെ മികച്ച 100 കമ്പനികളിൽ ഒന്നായി മാറി. ബിറ്റ്കോയിൻ വിലയിലുണ്ടായ വർദ്ധനവാണ് മൈക്രോസ്ട്രാറ്റജിയെ മറ്റുള്ള കമ്പനികളുടെ മുമ്പിൽ എത്തിച്ചത്. നാല് ലക്ഷത്തി അമ്പതിനായിരത്തിൽ അതികം ബിറ്റ് കോയിൻ കൈവശം വച്ചിരിക്കുന്നതിൽ ശരാശരി വില 61,000 ഡോളർ ആണ് .
സൈലറിന്റെ ബിറ്റ് കോയനിലുള്ള വിശ്വാസം പല ഇന്റർവ്യൂകളിലും അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്.

മലയാളികളുടെ എല്ലാം ഏറെ പ്രിയങ്കരനായ വ്യവസായിയാണ് ലുലു ഗ്രൂപ്പിന്റെ എം എ യൂസഫലി. അദ്ദേഹം 40 വർഷം കൊണ്ട് ഉണ്ടാക്കിയ സമ്പത്താണ് മൈക്കിൾ സൈലർ വെറും അഞ്ചു വർഷം കൊണ്ട് ക്രിപ്റ്റോയിൽ നിന്നും അറ്റാദായത്തിലൂടെ മാത്രം നേടിയത്. ടെക്നോളജി മേഖലയിൽ നിന്നുള്ള വ്യക്തികളാണ് അൽഭുതാവഹമായ ലാഭമുണ്ടാക്കിയതെന്ന് നമുക്ക് കാണാൻ വേണ്ടി സാധിക്കും.
ബിറ്റ് കോയിന്റെ വില ചുരുങ്ങിയ വർഷം കൊണ്ട് തന്നെ 5 ലക്ഷം ഡോളറിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. ഇതൊക്കെ കാണിക്കുന്നത് കോടിക്കണക്കിന് കോടീശ്വരന്മാരെ ഇനിയും ക്രിപ്റ്റോ വ്യവസായം സൃഷ്ടിക്കുമെന്നത് തന്നെയാണ്. മൈക്കിൾ സൈലറിനെ പോലുള്ള വ്യക്തികൾ ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ മേഖലയിൽ ഒരു റോൾ മോഡൽ ആയിട്ട് നിൽക്കുമ്പോൾ സാധാരണക്കാരുടെ റീട്ടെയിൽ നിക്ഷേപവും വർധിക്കുന്നത് ആയിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പാരമ്പര്യമായി നടത്തിക്കൊണ്ടുവന്നിരുന്ന ബിസിനസ്സിൽ നിന്നും ലാഭത്തിന്റെ ഒരു ഭാഗം എടുത്ത് ഇപ്പോൾ ടെക്നോളജി കമ്പനികളിൽ നിക്ഷേപിക്കുന്നതു കാണാൻ വേണ്ടി സാധിക്കുന്നു.
മാറിയ ലോക ക്രമത്തിൽ ടെക്നോളജിയെ പാരമ്പര്യ വ്യവസായികൾ കൾ കൂടുതൽ ആശ്ലേഷിക്കുന്നതു ആണ് കാണാൻ വേണ്ടി സാധിക്കുന്നത്.