
ക്രിപ്റ്റോ കറൻസി ആദ്യമായി രൂപകൽപ്പന ചെയ്തത് 2008-ൽ, ബിറ്റ്കോയിൻ (Bitcoin) എന്ന ഡിജിറ്റൽ കറൻസിയിലൂടെ ആയിരുന്നു. ഇതിന്റെ സ്രഷ്ടാവ് സാതോഷി നാകമോട്ടോ (Satoshi Nakamoto) എന്ന പേരിൽ അറിയപ്പെടുന്ന ഒരു വ്യക്തിയോ ഒരു കൂട്ടം കമ്പ്യൂട്ടർ എഞ്ചിനീയർമാരോ ആണ്.
2007 ആദ്യ പാദത്തിൽ അമേരിക്കയിൽ നിന്നും ലെ മാൻ സഹോദരൻമാരുടെ ബാങ്കിന്റെ തകർച്ചയോടെയാണ് ലോകമെമ്പാടും സാമ്പത്തിക തകർച്ച തുടങ്ങിയതു.ആ കാലഘട്ടത്തിൽ ആണ് സതോഷി നകമൊട്ടയും കൂട്ടരും ആദ്യമായി ഡിജിറ്റൽ കറൻസിയുടെ സാധ്യതകൾ ലോകത്തിനു മുൻപിൽ ഒരു വൈറ്റ് പേപ്പറിലൂടെ അവതരിപ്പിക്കുന്നതു. ഇന്നും ബിറ്റ് കോയന്റെ ഉപജ്ഞാതാക്കൾ ആരാണെന്ന് ലോകത്തിനു അറിയില്ല. പക്ഷെ ട്രയലിൻ ഡോളേഴ്സിന്റെ ആസ്തിയുള്ള ബിറ്റ് കോയിൻ അജ്ഞാതമായ ആ കൈകളിൽ സുരക്ഷിതമാണ്. അങ്ങിനെ സാതോഷി നാകമോട്ടോ പിതാവായിട്ടുള്ള ബ്ലോക്ചെയിൻ (Blockchain) സാങ്കേതികവിദ്യയാണ് ഇതിന്റെ അടിസ്ഥാനം. ഇത് ക്രിപ്റ്റോഗ്രാഫി ഉപയോഗിച്ച് എല്ലാ ഇടപാടുകളും സുരക്ഷിതമാക്കുകയും റെക്കോർഡുകൾ പരസ്പരം ബന്ധിപ്പിച്ച ബ്ലോക്കുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
ധനകാര്യ വിപണിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ, ഇടനിലക്കാരായ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങൾ, ബാങ്കുകളുടെ വിശ്വാസപ്രചാരണം, ഉയർന്ന ട്രാൻസാക്ഷൻ ഫീസ് എന്നിവയെ ചോദ്യം ചെയ്തുകൊണ്ടാണ് ക്രിപ്റ്റോ കാറിൻസിയുടെ വരവ്.

ഒരു പണമിടപാട് നടത്തുന്നതിനായുള്ള ബാങ്കുകൾ പോലെയുള്ള മദ്യസ്ഥരെ ഒഴിവാക്കി, നേരിട്ടുള്ള (Peer-to-Peer) രീതിയിൽ പണം കൈമാറ്റം ചെയ്യാൻ ഒരു പുതിയ സാങ്കേതികവിദ്യ ആണ് ബിറ്റ് കോയിൻ അഥവാ ക്രിപ്റ്റോ കറൻസികൾ ചെയ്യുന്നതു.
· 2009-ൽ, ബിറ്റ്കോയിൻ സോഫ്റ്റ്വെയർ പുറത്തിറക്കുകയും ആദ്യ ബിറ്റ്കോയിന്റെ മൈനിങ് നടക്കുകയും ചെയ്തു
· ബിറ്റ്കോയിൻ ആദ്യ ഇടപാട് സാതോഷി നാകമോട്ടോയും ഹാൽ ഫിന്നി (Hal Finney) എന്ന ക്രിപ്റ്റോഗ്രാഫി വിദഗ്ധനും തമ്മിൽ ആയിരുന്നു.
· 10,000 ബിറ്റ് കോയിൻ കൊടുത്തു രണ്ടു പിസ്സ വാങ്ങി കഴിച്ച ദിവസം ലോക ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ പിസ്സ ദിവസം ആയി ആചരിക്കുന്നു. ഇന്നത്തെ ബിറ്റ് കോയിന്റെ വില പ്രകാരം പതിനായിരം കോടിക്ക് മുകളിൽ വരും അതിന്റെ വാല്യൂ. 0.0025 ൽ തുടങ്ങിയ ബിറ്റ് കോയന്റെ വില കഴിഞ്ഞ ദിവസങ്ങളിൽ 108,000 വരെ എത്തി റെക്കോർഡ് ഇട്ടു.
2011-ൽ ബിറ്റ്കോയിന്റെ ജനപ്രിയതയോടെ മറ്റു ക്രിപ്റ്റോകറൻസികളും (ഉദാ: ലൈറ്റ്കോയിൻ, ഈതേറിയം) വികസിച്ചു.
സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങൾ വിപണിയിലേക്കെത്തി.
ക്രിപ്റ്റോകറൻസി ആദ്യകാലത്ത് ഒരു ആശയമായിരുന്നെങ്കിലും, 2017-ൽ ബിറ്റ്കോയിന്റെ വില കുതിച്ചു കയറിയതോടു കൂടി ജനപ്രീതി വർധിച്ചു .
ക്രിപ്റ്റോകറൻസി സാമ്പത്തിക സംരംഭങ്ങളെ നിരന്തരം മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്, ആധുനിക സാമ്പത്തിക സംവിധാനം വളരെയധികം സ്വാധീനിക്കാനിടയായ ഒരു സാങ്കേതികതാ വിപ്ലവമായാണ് ഇതിനെ കണക്കാക്കുന്നത്.
ഇന്ന് കോടിക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ട്രില്യൺ ഡോളർ വ്യവസായം ആണ് ക്രിപ്റ്റോ . ഇന്ത്യയിൽ മാത്രം 17 കോടിക്ക് മുകളിൽ ആളുകൾ ക്രിപ്റ്റോ കൈവശം വച്ചിരിക്കുന്നു. ലോകത്തു കോടിക്കണക്കിനു കോടീശ്വരന്മാരെ സൃഷ്ടിച്ച ഫിനാൻഷ്യൽ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളിൽ ഒന്നാണ് ക്രിപ്റ്റോ.

അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിൽ എത്തുന്നതോടെ ലോക ക്രിപ്റ്റോ മാർക്കറ്റിൽ അഭൂതപൂർവമായ വളർച്ചയാണ് പ്രതീഷിക്കുന്നതു. അമേരിക്കയെ ക്രിപ്റ്റോയുടെ തലസ്ഥാനം ആകുമെന്ന ട്രംപിന്റെ പ്രഖ്യാപനം ലോക രാജ്യങ്ങൾ വലിയ പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നതു. കൂടാതെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആയ എലോൺ മാസ്കിന്റെ ക്രിപ്റ്റോയ്ക്കുള്ള പിന്തുണയും ക്രിപ്റ്റോയുടെ ഭാവി സുരക്ഷിതമാക്കുന്നു.