

ഡോണൾഡ് ട്രമ്പ് അമേരിക്കൻ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടത്തോടെ ഏറ്റവും കൂടുതൽ നിക്ഷേപകരുടെ ശ്രെദ്ധ പതിഞ്ഞ പ്രധാനപെട്ട ഒരു ക്രിപ്റ്റോ കോയിൻ ആണ് ഡോജേ ( DOGE ). ലോക കോടീശ്വരൻ ആയ ഇലോൺ മസ്കിന്റെ വലിയ നിക്ഷേപം ഉള്ള ടോക്കൺ. ഈ വർഷം മാത്രം 200 ശതമാനത്തിൽ അധികമാണ് നിക്ഷേപകർക്ക് നൽകിയ ലാഭം. എലോൺ മസ്കും മലയാളിയുമായ വിവേക് രാമസ്വാമിയും നേതൃത്വം നൽകുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി( DOGE) രൂപീകരിക്കുന്നത് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. ഇതോടുകൂടി ഡോജ്കോയിന്റെ വില കുത്തനെ ഉയരാൻ കാരണമാകും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിന്റെ പെയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക്ഡോജ് കോയിൻ വരുന്നതും 2025 കൂടുതൽ മീം കോയിൻ സ്വീകരിക്കുന്നതും ഡോജ് കോയിൻ വിലയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാക്കും. പ്രത്യേകിച്ച് അനുകൂല സാഹചര്യങ്ങൾ ഒന്നുമില്ലാതിരുന്ന 2024 ൽ തന്നെ വലിയ ലാഭമാണ് നിക്ഷേപകർക്ക് നേടിക്കൊടുത്തത്. ഇപ്പോഴാണെങ്കിൽ ഒരുപാട് അനുകൂല സാഹചര്യമാണ് വന്നു ചേർന്നിരിക്കുന്നത് അതുകൊണ്ടുതന്നെ 2025ൽ വില ഒരു ഡോളറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു ഇപ്പോൾ 0.310 വ്യാപാരം ചെയ്യുന്ന വില ഒരു ഡോളർ മാത്രമാണ് എത്തുന്നതെങ്കിൽ പോലും 2025 നിക്ഷേപകർക്ക് വലിയ നേട്ടം കൈവരിക്കും.

2025 ജനുവരി 20-ആം തീയതിയാണ് അമേരിക്കൻ പ്രസിഡണ്ടായിട്ട് ഡൊണാൾഡോ ട്രംപ് അധികാരം ഏൽക്കുന്നതു.ക്രിപ്റ്റോയെ കുറിച്ചുള്ള വലിയ പ്രഖ്യാപനങ്ങൾ ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കരുതുന്നു.
ഡോജ് കോയിന്റെ വില വർധിക്കാനുള്ള പ്രധാനപ്പെട്ട മൂന്ന് കാരണങ്ങൾ
1.എലോൺ മസ്കിന്റെയും വിവേക് രാമസ്വാമിയുടെയും നേതൃത്വത്തിൽ ട്രംപ് രൂപീകരിച്ച ഡോജ് ഡിപ്പാർട്ട്മെന്റ്.
2. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്സിന്റെ പെയ്മെന്റ് പ്ലാറ്റ്ഫോമിലേക്ക് ഡോജ് കോയിൻ കൂടി വരുന്നത്
3.ഈ വരുന്ന ബുൾ മാർക്കറ്റിൽ ഏറ്റവും കൂടുതൽ വളർച്ച ഉണ്ടാകാൻ സാധ്യതയുള്ള മീം കോയിൻസിൽ പ്രധാനപ്പെട്ടതാണ് ഡോജെ കോയിൻ