
2025 തുടക്കത്തിൽ തന്നെ ബിറ്റ് കോയിനെ കുറിച്ചുള്ള ഏറ്റവും നല്ല വാർത്തയും ആയിട്ടാണ് ലോകം ഉണരുന്നത് . ആദ്യത്തെ വാർത്ത സ്വിറ്റ്സർലൻഡിൽ നിന്നും വന്നിരിക്കുന്നു. സ്വിറ്റ്സർലൻഡ് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക് ബിറ്റ് കോയിനെ കൂട്ടിച്ചേർക്കാനുള്ള ഭരണഘടന ഭേദഗതി അടക്കം ഒരു ലക്ഷത്തോളം ഒപ്പുകൾ ആവശ്യമാണ്. ഭേദഗതി നടപ്പാക്കാൻ ടെതർ എനർജി വൈസ് പ്രസിഡണ്ട് ഗിവ് സാങ്ക, യു ബിഫോർ സി എച്ച് സ്ഥാപകൻ എവസ് ബെന്നം അടക്കം ഉള്ള അഭിഭാഷകരുടെ കൂട്ടായ്മ രൂപീകരിച്ചു. ഈ മാസം ആദ്യം അപേക്ഷ സമർപ്പിച്ചത് ഡിസംബർ 30ന് ഫെഡറൽ ഗസറ്റിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. ലക്ഷത്തോളം ഒപ്പുകൾ സമാഹരിക്കുന്നതിന് ആവശ്യമായ നടപടികൾ തുടങ്ങി. സ്വിറ്റ്സർലൻഡിലെ ജനസംഖ്യ ഒരു കോടിയിൽ താഴെ മാത്രമാണ്. ഒരു ശതമാനത്തിന് അടുത്ത് ആൾക്കാരുടെ ഒപ്പ് ഈ ഭേദഗതിക്ക് ആവശ്യമാണ്. ഇത്രയും ഒപ്പുകൾ സമാഹരിച്ച് ഈ നിർദ്ദേശം അവലോകനത്തിനായി സ്വിറ്റ്സർലൻഡിന്റെ ഫെഡറൽ അസംബ്ലിയിലേക്ക് പോകും.

“സാമ്പത്തികമായി സുസ്ഥിരവും പരമാധികാരവും ഉത്തരവാദിത്വമുള്ളതുമായ സ്വിറ്റ്സർലൻഡിനായി സിസ് ബാങ്കിന്റെ കരുതൽ ധനം”എന്നതാണ് സ്വിസ് ബാങ്കിന്റെ പ്രഖ്യാപിത ലക്ഷ്യം. കൂടുതലായും സ്വർണത്തിലായിരുന്നു ബാങ്കിന്റെ കരുതൽ ധനം. അവിടെക്കാണ് ഇപ്പോൾ ബിടിസി കൂടി കടന്നു വരുന്നത്. 2021ൽ തന്നെ രാജ്യത്ത് ഇത്തരത്തിലുള്ള ഒരു നീക്കം നടന്നിരുന്നുവെങ്കിലും അതിന് ജനങ്ങളുടെ ഇടയിൽ വലിയ പിന്തുണ കിട്ടിയിരുന്നില്ല. പക്ഷേ ഇന്ന് ബിറ്റ്കോയിൻ ലോകജനത രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. 2024 ഏപ്രിലിൽ തന്നെ ബിറ്റ്കോയിനെ കരുതൽ ധനമായി സ്വീകരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിരുന്നു.
എന്നിരുന്നാലും സ്വിസ്സ് ബാങ്ക് ക്രിപ്റ്റോ കറൻസികളുടെ കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്. ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ വലിയതോതിൽ ഉള്ള വളർച്ച നേടിയിട്ടുണ്ട് എങ്കിൽ പോലും അവയുടെ ചാഞ്ചാട്ടം, അഫീലിയേറ്റ് സ്വഭാവം, നിയമവിരുദ്ധ പ്രവർത്തനങ്ങളുമായുള്ള ബന്ധം എന്നിവ പരിമിതികൾ ആണെന്ന് സ്വിസ് ബാങ്ക് ചെയർമാൻ മാർട്ടിൻ ഷെഗ്ഗൽ ഊന്നി പറഞ്ഞു. ക്രിപ്റ്റോയുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കുന്ന വടകരമായ സാധ്യത നിലനിൽക്കുന്നു എന്നുള്ളത് സിസ് ബാങ്ക് അധികൃതരെ ആശങ്കകുലരാക്കുന്നു.
അതേസമയം ബിറ്റ്കോയിൻ സ്വീകരിക്കുന്നതിൽ മുൻപന്തിയിലാണ് സിസ് നഗരമായ ലുഗാനോ, ലോകമെമ്പാടുമുള്ള ക്രിപ്റ്റോ പ്രേമികളെ ആകർഷിക്കുന്ന വാർഷിക പ്ലാൻ ബി വാർഷിക സമ്മേളനം നടക്കുന്നത് ലുഗാനോ യിലാണ്. കൂടാതെ ഈ നഗരം 23 ഡിസംബർ മുതൽ നികുതി തുക ബിറ്റ്കോയിൻ ആയി സ്വീകരിച്ചു തുടങ്ങി.
സിസ് നഗരമായ സുഗി ബ്ലോക്ക് ചെയിൻ ഹബ്ബായണ് അറിയപ്പെടുന്നത് . പ്രശസ്തമായ ക്രിപ്റ്റോ വാലിയും സ്വിറ്റ്സർലൻഡിൽ ഉണ്ട്. ഒരു ബില്യൺ ഡോളറിൽ അധികം വിലമതിക്കുന്ന 13 യൂണികോൺ അടക്കം 1200 അധികം ക്രിപ്റ്റോ ബ്ലോക്ക് ചെയിൻ കമ്പനികളുടെ കേന്ദ്രമാണ് ഈ പ്രദേശം.
ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം ആണ് സ്വിറ്റ്സർലൻഡ് ലോക കോടീശ്വരന്മാരുടെ ഇഷ്ട രാജ്യം ഏറ്റവും സുരക്ഷിതമായി പണം സൂക്ഷിക്കാൻ പറ്റിയ സിസ് ബാങ്കുകൾ ലോകപ്രശസ്തമാണ്. ആ സിസ്റ്റ് ബാങ്കുകൾ ആണ് ഇപ്പോൾ ക്രിപ്റ്റോ കറൻസികളെ, പ്രത്യേകിച്ച് ബി ടി സി യെ സ്വീകരിക്കാൻ മുന്നോട്ട് വന്നിരിക്കുന്നത്. ലോക ക്രിപ്റ്റോ ബ്ലോക്ക്ചെയിൻ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും പ്രതീക്ഷ നൽകുന്ന ഒരു നീക്കമാണ് സ്വിറ്റ്സർലൻഡിൽ ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.