spot_img
Home Educational Post എന്താണ് TGE അഥവാ ടോക്കൺ ജനറേഷൻ ഇവൻ്റ്?

എന്താണ് TGE അഥവാ ടോക്കൺ ജനറേഷൻ ഇവൻ്റ്?

0
എന്താണ് TGE അഥവാ ടോക്കൺ ജനറേഷൻ ഇവൻ്റ്?

അതിസങ്കീർണമായ പ്രക്രിയയിലൂടെയാണ് ഒരു വലിയ ക്രിപ്റ്റോ പ്രോജക്ട് അവരുടെ കോയിൻ ലിസ്റ്റ് ചെയ്യുന്നത്. വർഷങ്ങൾ സമയമെടുത്തു മില്യൺസ് കണക്കിന് ഡോളേഴ്സിന്റെ നിക്ഷേപം കൊണ്ടാണ് പ്രോജക്റ്റുകൾ പുറത്തുവരുന്നത്. കറൻസി അല്ലെങ്കിൽ ടോക്കൺ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ് 

 അതിൽ പ്രധാനപ്പെട്ടതാണ് ടി ജി ഇ. (Token Generation Event)

ഒരു ടോക്കൺ ജനറേഷൻ ഇവൻ്റ് (TGE) എന്നത് ഒരു പുതിയ ക്രിപ്‌റ്റോകറൻസി അല്ലെങ്കിൽ ടോക്കൺ ഔദ്യോഗികമായി സൃഷ്‌ടിക്കുകയും പ്രൊജക്ടിന്റെ തുടക്കത്തിലുള്ള  നിക്ഷേപകർക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു, ഒരു ക്രിപ്റ്റോ കറൻസിയുടെ അല്ലെങ്കിൽ  ഡിജിറ്റൽ ആസ്തികൾ ആദ്യത്തെ ബ്ലോക്ക്‌ചെയിനിൽ കൈമാറ്റം ചെയ്യുന്നതിനെയാണ് ടി ജി ഇ എന്ന് പറയുന്നത്. 

  ഇത് ഓഹരി വിപണിയിൽ ഒരു കമ്പനി ഷെയറുകൾ ഇഷ്യൂ ചെയ്യുന്നതു പോലെയാണ്. ഒരു TGE സമയത്ത്, മുമ്പ് ലോക്ക് ചെയ്‌തതോ നിലവിലില്ലാത്തതോ ആയ ടോക്കണുകൾ “ജനറേറ്റ്” ചെയ്യുകയും ഏറ്റവും ആദ്യത്തെ നിക്ഷേപകർക്ക്, ടീം അംഗങ്ങൾ, ഉപദേശകർ, പൊതു വിൽപ്പന പങ്കാളികൾ എന്നിവയുൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന പ്രക്രിയ ആണിത്. 

ഒരു വലിയ സ്റ്റോറിൻ്റെ മഹത്തായ ഉദ്ഘാടനം പോലെ ആണ് ക്രിപ്റ്റോ കമ്പനികൾക്ക് ടി ജി ഇ. ടോക്കണുകൾ അല്ലെങ്കിൽ കോയിൻ യഥാർത്ഥത്തിൽ ട്രേഡ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയുന്ന ആദ്യ നിമിഷമാണ് ഇത് . ഒരു ടോക്കൺ വിൽപ്പനയിൽ നിന്നോ ICO യിൽ നിന്നോ വ്യത്യാസപ്പെട്ടിരിക്കുന്നു, അതായത് ആളുകൾ ടോക്കണുകൾ വിൽ നിൽക്കുന്നതിന് മുമ്പ് വാങ്ങാൻ പ്രതിജ്ഞാബദ്ധരാണ് – TGE എന്നത് ടോക്കൺ അല്ലെങ്കിൽ കോയിൻ അർഹതപ്പെട്ടവർക്ക് ആദ്യമായി കിട്ടുന്നതും, ബ്ലോക്ക്ചെയിനിൽ ഉപയോഗയോഗ്യവുമാകുന്ന യഥാർത്ഥ നിമിഷമാണ്.

പ്രോജക്ട് വികസിപ്പിക്കുന്നതിന് ആവശ്യമുള്ള പണം സമാഹരിക്കുന്നത് TGE-യുടെ പ്രധാന ലക്ഷ്യമാണ്. TGE പെട്ടെന്നുള്ള ഫണ്ട് ലഭിക്കാൻ സഹായിക്കുന്നതിനോടൊപ്പം, ഒരു പ്രോജക്റ്റിന്റെ പരിചയപ്പെടുത്തലിനും വ്യാപനത്തിനും സഹായകരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here