spot_img
Home Latest News എന്താണ് ക്രിപ്റ്റോ എയർ ഡ്രോപ്പ് ?

എന്താണ് ക്രിപ്റ്റോ എയർ ഡ്രോപ്പ് ?

0
എന്താണ് ക്രിപ്റ്റോ എയർ ഡ്രോപ്പ് ?

ക്രിപ്റ്റോ എയർ ഡ്രോപ്പിലൂടെ സമ്പത്തു ഉണ്ടാക്കിയ ഒരുപാടുപേർ നമുക്ക് ഇടയിൽ ഉണ്ട്. ഓരോ ദിവസം കഴിയുംതോറും ടെക്നോളജി വളർന്നുകൊണ്ടിരിക്കുകയാണ് നമുക്ക് ചിന്തിക്കാൻ കഴിയുന്നതിന്റെ അപ്പുറത്തേക്കാണ് സാങ്കേതിവിദ്യയുടെ വളർച്ച. ഒരു പുതിയ കമ്പനി തുടങ്ങണമെങ്കിലും ആ കമ്പനിയുടെ ഉൽപ്പന്നം പുറത്തിറക്കണമെങ്കിലും ഒട്ടനവധി പണം പരസ്യത്തിനായി ചെലവഴിക്കേണ്ടി വരുമായിരുന്നു. പരസ്യത്തിലൂടെ മാത്രമാണ് വലിയ കമ്പനികളും അവരുടെ ഉൽപ്പന്നങ്ങളും സാധാരണ ജനങ്ങൾക്കിടയിലേക്ക് എത്തിയിരുന്നത്. അതിനുവേണ്ടി ഉപയോഗിക്കപ്പെട്ടിരുന്ന ഏറ്റവും കൂടുതൽ പത്ര,ദൃശ്യ മാധ്യമങ്ങൾ ആയിരുന്നു. പിന്നീട് അത് സോഷ്യൽ മീഡിയയുടെ കാലമായി. അവിടെയും പണം കൊടുത്താൽ ഏതു ഉൽപ്പന്നത്തിന്റെയും പരസ്യം നമ്മുടെ വിരൽ തുമ്പിൽ എത്തും.

എന്നാൽ വെബ് ത്രീ ലോകത്തിലേക്ക് വരുമ്പോൾ, അത് എയർ ഡ്രോപ്പുകളായി മാറുന്നു. ഇവിടെ ബ്ലോക്ക്  ചെയിൻ കമ്പനികൾ അവരുടെ പരസ്യത്തിനു വേണ്ടി പത്ര ദൃശ്യ മാധ്യമങ്ങളെ അല്ല ഉപയോഗിക്കുന്നത്. പകരം പരിസത്തിനു വേണ്ടി ഉപയോഗിക്കുന്ന മില്യൺസ് കണക്കിന് ഡോളേഴ്സ് അവരുടെ ഉപഭോക്താക്കൾക്ക് നേരിട്ട് നൽകുന്നു, അതും സൗജന്യമായി, പക്ഷേ ചില വ്യവസ്ഥകൾ ബാധകമാണ് ചില ടാസ്കുകൾ നമ്മൾ ചെയ്യേണ്ടതായിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ലൈക് ചെയ്യുക ഷെയർ ചെയ്യുക കമന്റ് ചെയ്യുക. അതുപോലെ മറ്റുള്ളവരെ പരിചയപെടുത്തുക, ആ പ്രോജക്റ്റിന്റെ പേര് ലോഗോ എന്നിവ പരമാവധി നമ്മൾ പ്രചരിപ്പിക്കേണ്ടതാണ്. ആയിരക്കണക്കിന് സൊലാന കോയിൻ 2020 ൽ എയർ ഡ്രോപ്പിലൂടെ  ഫ്രീ കിട്ടിയവരുണ്ട്. ഇന്നത്തെ സൊലാന വില വച്ച് നോക്കുമ്പോൾ അവരെല്ലാവരും ഇന്ന് കോടീശ്വരന്മാരാണ്. അതുപോലെതന്നെ ബിനാൻസിന്റെ ബിഎൻപി  കോയിൻ 7 വർഷങ്ങൾക്കു മുമ്പ് എയർ ഡ്രോപ്പിലൂടെ ഫ്രീ കിട്ടിയവർ ഉണ്ട്. ബിഎൻബിയുടെ ഇന്നത്തെ വില 720 ഡോളർ ആണ്. ലിസ്റ്റിംഗ് സമയത്ത് നൂറുകണക്കിന് BNB കോയിൻ ആണ് എയർ ഡ്രോപിലൂടെ നൽകിയത്. കോടികളാണ് ഈ എയർ ഡ്രോപ്പിലൂടെ അതിൽ പങ്കെടുത്തവർ നേടിയത്. അങ്ങനെ എയർ ഡ്രോപ്പിലൂടെ പണം ഉണ്ടാക്കിയ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. 

 എയർ ഡ്രോപ്പ് എന്നുപറയുന്നത് ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. ജനങ്ങളുടെ വലിയൊരു കമ്മ്യൂണിറ്റിയെ ഉണ്ടാക്കിയെടുത്ത് അവർക്ക് ക്രിപ്റ്റോ കോയിൻ സൗജന്യമായി നൽകി കൂടെ നിർത്തുന്നതാണ് എയർ ഡ്രോപ്പ്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്  കോടിക്കണക്കിന് ആൾക്കാർ ജോയിൻ ചെയ്തിരിക്കുന്ന ആയിരക്കണക്കിന് ക്ലിപ്റ്റോ കമ്പനികൾ നിലവിലുണ്ട്. വെറും ഒരു മാസത്തിനുള്ളിൽ തന്നെ 5 കോടിക്കു മുകളിൽ ആൾക്കാരെ കമ്പനിയിലേക്ക് ജോയിൻ ചെയ്യിപ്പിച്ച ക്രിപ്റ്റോ പ്രോജക്ടുകൾ ഇപ്പോൾ നിലവിലുണ്ട്. 

 എയർ ഡ്രോപിന്റെ പ്രയോജനങ്ങൾ 

 പണം ചെലവഴിക്കാതെ പുതിയ ക്രിപ്റ്റോ പ്രോജക്റ്റിന്റെ കോയൻസ് സൗജന്യമായി നേടാം.

 പെട്ടെന്ന് വിൽക്കാതെ ദീർകാലത്തേക്ക് സൂക്ഷിച്ചാൽ വലിയതോതിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സഹായിക്കും.

 എയർ ഡ്രോപുകളുടെ അപകട സാധ്യതകൾ  

 ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്ന ഒരു മേഖല കൂടിയാണ് എയർ ഡ്രോപ്പ്. വ്യാജമായി കമ്പനികൾ ഉണ്ടാക്കി എയർ ഡ്രോപ്പ് വാഗ്ദാനം ചെയ്ത് നമ്മുടെ വാലറ്റ് കണക്ട് ചെയ്യാൻ വേണ്ടി പറയും. അപകടസാധ്യത മനസ്സിലാക്കാതെ നമ്മൾ കണക്ട് ചെയ്യുന്നതോടുകൂടിനമ്മുടെ വാലറ്റിലെ മുഴുവൻ തുകയും നഷ്ടപ്പെടും.

ഇപ്പോൾ നടക്കുന്ന ബഹുഭൂരിപക്ഷം എയർ ഡ്രോപ്പുകളെയും വിശ്വസിക്കാൻ കഴിയാത്തതു ആണ്. വെബ് 3 യിലെ തട്ടിപ്പു വേർഷൻ സാദാരണകാർക്കു മനസിലാവില്ല. എയർ ഡ്രോപ്പിലൂടെ വാലറ്റിലെ ക്രിപ്റ്റോ കോയിൻ നഷ്ട്ടപെട്ട ആയിരകണക്കിന് സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്.

എയർ ഡ്രോപ്പിൽ പങ്കെടുക്കുന്നതിന് മുൻപ് പ്രോജക്ടിന്റെ ഉദ്ദേശശുദ്ധി മനസിലാക്കുക.സത്യസന്ധമായ പ്രൊജക്റ്റ് ആണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക.

എയർ ഡ്രോപ്പ് കണക്ട് ചെയ്തിരിക്കുന്ന വാലറ്റിൽ മറ്റു ക്രിപ്റ്റോ കോയിൻസ് ഇല്ല എന്ന് ഉറപ്പു വരുത്തുക.

സത്യസന്ധമായ പ്രോജക്ടുകളുടെ എയർ ഡ്രോപ്പ് ആണെങ്കിൽ അത് സാമ്പത്തികനേട്ടം ഉണ്ടാക്കി തരുമെന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here