
ചൊവ്വാഴ്ച ക്രിപ്റ്റോ മാർക്കറ്റിലെ തകർച്ചയോടെയാണ് തുടങ്ങിയത്. ക്രിസ്തുമസ് പുതുവത്സര അവധികൾ കഴിഞ്ഞ് 92,000 ത്തിൽ നിന്ന് ബിറ്റ് കോയിൻ 102,000 വരെ റാലി നടത്തി. എന്നാൽ ഇന്നലെ പ്രത്യേകിച്ച് ഒരു ന്യൂസും ഇല്ലാതിരുന്ന ദിവസം ആയിട്ട് പോലും ക്രിപ്റ്റോ മാർക്കറ്റ് പ്രത്യേകിച്ച് ബിറ്റ് കോയിൻ വലിയതോതിൽ ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് യൂറോപ്യൻ മാർക്കറ്റ് ഓപ്പൺ ചെയ്തതോടുകൂടി പ്രോഫിറ്റ് ബുക്കിംഗ് ആരംഭിച്ചു BTC യിലുള്ള വില തകർച്ച മറ്റ് കോയനുകളിലും വലിയതോതിൽ ബാധിച്ചു. വൈകുന്നേരം അമേരിക്കൻ മാർക്കറ്റ് തുടങ്ങിയപ്പോൾ വില തകർച്ച വളരെ പെട്ടെന്ന് ആയിരുന്നു. ബിറ്റ് കോയിന്റ് വില ഒരു ലക്ഷത്തിലേക്കും താണ്, പിന്നീട് 97000 ഡോളറിൽ ഒരു സപ്പോർട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവിടുന്നും താഴോട്ട് പോയി. 96,200, ഡോളർ വരെ ഇന്നലെ കുറഞ്ഞു. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്. ഫ്യൂച്ചേഴ്സിൽ ട്രേഡ് ചെയ്ത 540 മില്യൻ ഡോളർ ആണ് നഷ്ടം വരുത്തിയത്. 58 മില്യൺ ഡോളേസാണ് ഷോട്ട് ചെയ്തവർക്ക് നഷ്ടം നേരിട്ടത്.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ മത്സരിച്ച് വില്പന നടത്തി. സാദാരണ കാരണക്കാരായ നിക്ഷേപകരുടെ ആയിരം കോടിക്ക് മുകളിലാണ് നഷ്ടപ്പെട്ടത്. ഇപ്പോഴും മാർക്കറ്റ് തിരിച്ചു കയറിയിട്ടില്ല. ഏത് ബുൾ മാർക്കറ്റ് ആയാലും എപ്പോൾ വേണമെങ്കിലും ലാഭമെടുപ്പിന്റെ ഭാഗമായിട്ട് വലിയതോതിൽ മാർക്കറ്റ് തകരും എന്നുള്ളതിന്റെ ഏറ്റവും വ്യക്തമായ സൂചനയാണ് ഇന്നലത്തെ വില തകർച്ച. ട്രംപ് അധികാരത്തിൽ എത്തുന്നതോടു കൂടി ക്രിപ്റ്റോ മാർക്കറ്റിൽ നല്ലൊരു കുതിച്ചു ചട്ടം ഉണ്ടാകുമെന്നു കരുതുന്നു.